Saturday, July 18, 2026
Kerala News

കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

കോഴിക്കോട്:  കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീടിനുള്ളില്‍ നിന്നുമാണ് അഞ്ച് വെള്ളിക്കെട്ടന്‍ പാമ്പുകളെയാണ് ഒന്നിച്ച് പിടികൂടിയത്. കുട്ടികള്‍ ഉറങ്ങിക്കിടന്ന കിടക്കയില്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ മറ്റ് മുറികളില്‍ നിന്നും കൂടുതല്‍ പാമ്പുകളെ കണ്ടെത്തിയത്. വേനല്‍ കടുത്തതോടെ തണുപ്പ് തേടി വിഷപ്പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്ന സാഹചര്യം ഗൗരവകരമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പേരാമ്പ്ര കണ്ണിപ്പൊയിലില്‍ ശിവദാസന്റെ മകള്‍ അഞ്ജലിക്ക് വീടിനുള്ളില്‍ വെച്ചാണ് വെള്ളിക്കെട്ടന്‍ പാമ്പിന്റെ കടിയേറ്റത്. സമാനമായ രീതിയില്‍ കോഴിക്കോട് പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനും പുലര്‍ച്ചെ കിടക്കയില്‍ വെച്ച് പാമ്പുകടിയേറ്റു. കടിയേറ്റ വിവരം വൈകി തിരിച്ചറിഞ്ഞ അന്‍സാര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേരുടെയും ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ലെന്നാണ് വിവരം.

സംസ്ഥാനത്തുടനീളം പാമ്പുകടി കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 23 പേരാണ് പാമ്പുകടിയേറ്റ് 108 ആംബുലന്‍സ് വഴി ചികിത്സ തേടിയത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് അഞ്ച് പേര്‍ പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രാത്രികാലങ്ങളില്‍ കിടക്കകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.




Related News

Comments

No comments yet. Be the first to comment!

Leave a Comment