തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. മുന്‍ദിവസമായ വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ടായിരുന്നു.
അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞത് വലിയ ആശങ്കയാകുന്നു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനത്തില്‍ താഴെയാണുള്ളത്. അടുത്ത കാലത്തെയെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗും തുടരുകയാണ്. വൈകുന്നേരത്തെ ഉയര്‍ന്ന ആവശ്യം നിയന്ത്രിക്കാന്‍ 15 മുതല്‍ 20 മിനിറ്റ് വരെ വൈദ്യുതി മുടക്കമാണ് പല ഇടങ്ങളിലും നടപ്പാക്കുന്നത്.
കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യകത ദേശീയതലത്തിലും വര്‍ധിച്ചതോടെ പുറം സംസ്ഥാനങ്ങളില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ പ്രഖ്യാപിതമായി അരമണിക്കൂര്‍ വരെ ലോഡ് ഷെഡിംഗ് നടപ്പാക്കേണ്ടി വരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment