തേനി ജില്ലയിലെ കമ്പം കാട്ടുപള്ളിവാസല്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. പടക്ക നിര്‍മ്മാണത്തോടൊപ്പം കച്ചവടവും നടന്നിരുന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.
തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി പടക്കശാല അടച്ചിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ സ്ഥാപനം തുറക്കുന്നതിനിടെയാണ് പെട്ടെന്ന് തീപിടിത്തം ഉണ്ടായത്. പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് തന്നെ സൂര്യ, ദീനദയാനന്‍ എന്നിവര്‍ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിക്കുന്നു. അപകടസമയത്ത് നാല് പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
വിവരം ലഭിച്ചതോടെ അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment