Saturday, July 18, 2026
Kerala News

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്റെ വിമര്‍ശനം

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്റെ വിമര്‍ശനം



കൊടുംചൂടിനിടെ സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച പവര്‍കട്ട് ഇല്ലാത്ത പത്ത് വര്‍ഷം എന്ന വാഗ്ദാനം ഒരു വലിയ നുണയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വൈദ്യുതി ബില്ലിനെ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവര്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ നിസഹായരായി നോക്കി നില്‍ക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിലും വൈദ്യുതി ബോര്‍ഡിലും റെഗുലേറ്ററി കമ്മിഷനിലും പ്രവര്‍ത്തിക്കുന്ന ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളും അഴിമതിയും ആണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടായിരുന്നുവെന്നും 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി 4.29 രൂപ നിരക്കില്‍ വാങ്ങാനുള്ള ആ കരാര്‍ അഴിമതി ലക്ഷ്യമിട്ട് നിലവിലെ സര്‍ക്കാര്‍ റദ്ദാക്കിയതാണെന്നും സതീശന്‍ ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment