Saturday, July 18, 2026
Kerala News

തൃശൂര്‍ പൂരം: ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരം: ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി



തൃശൂര്‍ പൂരത്തിലെ ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ വെങ്കിടാചലം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.

ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ ആന എഴുന്നെള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍, ആന എഴുന്നെള്ളവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ മുന്‍പ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നുവെങ്കിലും, അതിന് സുപ്രീംകോടതി സ്റ്റേ നല്‍കിയ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

അതേസമയം, തൃശൂര്‍ പൂരം ആചാരപരമായ ചടങ്ങുകളിലേക്ക് ചുരുക്കി നടത്താനാണ് നിലവിലെ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കുകയും കുടമാറ്റം 15 മിനിറ്റായി ചുരുക്കുകയും ചെയ്യും. ഇരുവിഭാഗങ്ങളിലുമായി 15 ആനകള്‍ വീതം അണിനിരക്കും. ഇലഞ്ഞിത്തറ മേളവും ആന എഴുന്നെള്ളത്തും ആചാരത്തിന്റെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കുമെന്നും കുടമാറ്റം ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തുമെന്നും തിരുവമ്പാടി ദേവസ്വവും വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment