Saturday, July 18, 2026
Kerala News

ശബരിമലയില്‍ ഹെലികോപ്റ്റര്‍ വിവാദം: സംഭവം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തേടി

ശബരിമലയില്‍ ഹെലികോപ്റ്റര്‍ വിവാദം: സംഭവം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തേടി



ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണം. ഇന്നലെ രാവിലെ 11മണിയോടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ്. ശ്രീജിത്തിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലയ്ക്കല്‍, പമ്പ, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ അതീവ സുരക്ഷാ മേഖലയായി പരിഗണിക്കപ്പെടുന്നു. മുന്‍പ് അനുമതിയില്ലാതെ യാതൊരു സേനയും ഇവിടങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഹെലികോപ്റ്റര്‍ കൊടിമരത്തിനും സോപാനത്തിനും സമീപം വേഗം കുറച്ച് സഞ്ചരിച്ചതായും, അതില്‍ ഉണ്ടായിരുന്നവര്‍ ശ്രീകോവിലടക്കം ചിത്രീകരിച്ചിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയതോടെയാണ് വിഷയം കൂടുതല്‍ ശ്രദ്ധ നേടിയത്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment