ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള യാതൊരു നിര്‍ദേശവും നിലവിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയരും എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ആശങ്കയും ഭയവും സൃഷ്ടിക്കുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാത്ത രാജ്യമാണ് ഇന്ത്യയെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയോട് അനുസരിച്ച് ഇന്ധനവില ഉയര്‍ത്താതിരിക്കാന്‍ സര്‍ക്കാര്‍യും ഓയില്‍ കമ്പനികളും സംയുക്തമായി ശ്രമിക്കുന്നതായും അറിയിച്ചു.
എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും കഴിഞ്ഞതിന് ശേഷം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ ഉയരും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ പേരില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളാണ് ഇതിന് പിന്നില്‍.
Comments
No comments yet. Be the first to comment!
Leave a Comment