Saturday, July 18, 2026
Kerala News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

 മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍


തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരായ കെ. രാജന്‍, വി.എന്‍. വാസവന്‍, ആര്‍. ബിന്ദു, എം.ബി. രാജേഷ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. അപകടസ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്നും ഇന്നലെ അവിടെ പോയ ആരെയെങ്കിലും കാണാതായതായി സംശയമുണ്ടെങ്കില്‍ ഉടന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും മന്ത്രി കെ. രാജന്‍ അഭ്യര്‍ത്ഥിച്ചു.

അപകടത്തില്‍ എത്ര പേര്‍ പെട്ടെന്ന് ഇതുവരെ കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സി. എം. രാമചന്ദ്രന്‍ കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

കേന്ദ്രസഹായത്തെ ആശ്രയിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചതെന്നും വയനാട് ദുരന്തസമയത്ത് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment