Saturday, July 18, 2026
India News

ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്; രാഹുല്‍ ഗാന്ധി

ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്; രാഹുല്‍ ഗാന്ധി



പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി. ഭീകരതയ്ക്കെതിരെ രാജ്യം ഒരുമിച്ച് നിലകൊള്ളണമെന്നും വെറുപ്പും ഭയവും പ്രചരിപ്പിക്കുന്ന ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്തിയ അനുസ്മരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അന്നത്തെ ദാരുണമായ ഓര്‍മ്മകള്‍ ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ നടന്ന ആക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

തുടര്‍ന്ന് ഭീകരതയ്ക്കെതിരെ ഇന്ത്യ ശക്തമായ മറുപടി നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് നീതി നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു പഹല്‍ഗാമിലേത്. ആക്രമണത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ പങ്ക് വ്യക്തമായി. ലഷ്‌കര്‍ ഇ തോയ്ബയുടെ ഉപസംഘടനയായ ടി ആര്‍ എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. ഒടുവില്‍ പതിനഞ്ചാം ദിവസം സൈന്യം ശക്തമായ നടപടി സ്വീകരിച്ച് ഭീകരര്‍ക്കെതിരെ തിരിച്ചടി നല്‍കിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment