മലപ്പുറം: തമിഴ്നാട് വാല്‍പ്പാറ അപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലിയാണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തിന് പരുക്കേറ്റ നൗഷാദിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മെഡിക്കല്‍ കോളേജ് അധികൃതര്‍ അതിന് അനുമതി നല്‍കിയില്ലെന്ന് നൗഷാദിന്റെ കുടുംബം കുറ്റപ്പെടുത്തുന്നു. ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആശുപത്രി മാറ്റം വൈകിപ്പിക്കുകയായിരുന്നു. നൗഷാദിന്റെ ശസ്ത്രക്രിയ കൃത്യസമയത്ത് നടത്തിയില്ലെന്നും, മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട തങ്ങളോട് മോശം രീതിയിലാണ് അധികൃതര്‍ പെരുമാറിയതെന്നും ബന്ധുവായ ഷെഫീഖ് ആരോപിച്ചു. അപകടം നടന്ന ദിവസം മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നൗഷാദിന്റെ നില ഇന്ന് പുലര്‍ച്ചെയോടെ വഷളാകുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment