തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ അനാവശ്യമായി തുറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം കൈമാറി. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്രയും നെന്മാറയും ഉള്‍പ്പെടുന്ന സ്ട്രോംഗ് റൂം വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമായിരുന്നുവെന്ന അഭിപ്രായവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
മുറികള്‍ കണക്കെടുപ്പിനായി തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍, വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതു മതി എന്നും രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദ്ദേശിച്ചു. തിരക്കിട്ട് മുറികള്‍ തുറന്ന് വിവാദങ്ങള്‍ക്ക് ഇടവരുത്തരുതെന്നും, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments
No comments yet. Be the first to comment!
Leave a Comment