Saturday, July 18, 2026
Kerala News

കൊടും ചൂട്; പാലക്കാട് റെക്കോഡ് താപനില; വെളളി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കൊടും ചൂട്; പാലക്കാട് റെക്കോഡ് താപനില; വെളളി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം. മറ്റ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പാലക്കാട് ജില്ലയില്‍ അനുഭവപ്പെടുന്ന ഈ കനത്ത ചൂടിന് പ്രധാന കാരണം പാലക്കാടന്‍ ചുരത്തിലൂടെ തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന ഉഷ്ണക്കാറ്റാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പശ്ചിമഘട്ടത്തിലെ ഏക വിടവായ ഈ ചുരത്തിലൂടെ കാറ്റ് തടസമില്ലാതെ കേരളത്തിലേക്ക് പ്രവേശിക്കുന്നത് താപനില വര്‍ധിക്കാന്‍ കാരണമാകുന്നു.

ചൂട് കടുക്കുന്നതിനിടയിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ 24 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.









Related News

Comments

No comments yet. Be the first to comment!

Leave a Comment