Saturday, July 18, 2026
Kerala News

വാല്‍പ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് കാരണമാകാം; സാങ്കേതിക തകരാര്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്

 വാല്‍പ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് കാരണമാകാം; സാങ്കേതിക തകരാര്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്


പൊള്ളാച്ചിയില്‍ നടന്ന വാല്‍പ്പാറ വാഹനാപകടത്തില്‍ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിരിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതിരുന്നതും അപകടത്തിന് ഇടയാക്കിയിരിക്കാമെന്നാണ് കണ്ടെത്തല്‍. വളവുകളില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താതിരുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

വാഹനത്തില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്താനായിട്ടില്ലെന്നും, ചുരം റോഡുകളുടെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മൊഴി ലഭിച്ചാല്‍ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പൊള്ളാച്ചി ആര്‍ടിഒ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ നാലുപേരും ഇപ്പോഴും ചികിത്സയിലാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment