തിരുവനന്തപുരം: സ്വത്തുക്കള്‍ സംബന്ധിച്ച വിഷയത്തില്‍ ഏത് അന്വേഷണ ഏജന്‍സിക്കും പരിശോധിക്കാമെന്ന് ് ജി. സുധാകരന്‍ വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ക്കൊപ്പം സജി ചെറിയാനും എച്ച്. സലാമിനും ബന്ധപ്പെട്ട സ്വത്തുക്കളും പരിശോധിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു.
സമ്പാദ്യങ്ങള്‍ മകന്റെ പേരില്‍ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് വ്യക്തിയുടെ മൗലിക അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനും എച്ച്. സലാമിനും ക്രിമിനല്‍ സ്വഭാവത്തിലുള്ള രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും, ഭീഷണിയും ഭയപ്പെടുത്തലും അപകീര്‍ത്തിപ്പെടുത്തലുമാണ് അവരുടെ പ്രസ്താവനകളിലെ പ്രധാന സ്വഭാവമെന്നും സുധാകരന്‍ ആരോപിച്ചു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, അവരുടെ ഭാഷയില്‍ മറുപടി നല്‍കാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജി. സുധാകരന്‍ തന്റെ പ്രതികരണം അറിയിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment