ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പ്രമുഖ നേതാക്കളുടെ പര്യടനത്തോടെ സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് ഉയരുന്നു. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ പ്രചാരണത്തിന് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. 22 നിബന്ധനകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
റോഡ് ഷോയ്ക്ക് അനുമതി നല്‍കിയിട്ടില്ല. മഞ്ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏകദേശം 12,000 പേര്‍ പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചു.
വിജയുടെ അവസാന പ്രചാരണ പരിപാടി ചെന്നൈയില്‍ നടക്കും. 21-ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ 4000 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. ഇതിനിടെ, വിജയ് ഇന്നലെ പെരമ്പൂരില്‍ എത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടുമുട്ടി.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി നാല് ദിവസം മാത്രം ശേഷിക്കെ ദേശീയ നേതാക്കളും തമിഴ്‌നാട്ടില്‍ സജീവമാകുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ രണ്ട് ഇടങ്ങളില്‍ റോഡ് ഷോ നടത്തും. വൈകിട്ട് 5 മണിക്ക് കൊഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പൊന്നേരി, റാണിപ്പേട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. നാളെ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
Comments
No comments yet. Be the first to comment!
Leave a Comment