Saturday, July 18, 2026
Kerala News

മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍

മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഡോ. റാം വിദ്യാര്‍ത്ഥികളോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയിരുന്നതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മകളെ അധ്യാപകന്‍ വേസ്റ്റ് എന്ന് വിളിച്ചതായും സഹ അധ്യാപകരെക്കൊണ്ട് വിദ്യാര്‍ത്ഥികളെ അധിക്ഷേപിപ്പിച്ചിരുന്നതായും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.

നിതിന്‍ രാജിന്റേത് ഒരു കൊലപാതകത്തിന് തുല്യമായ മരണമാണെന്നും നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം ആരോപിച്ചു. കേസ് ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഡോ. റാമിനെ പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തില്‍ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും വൈറ്റ് കോട്ട് അഴിച്ച് മാറ്റി പ്രതിഷേധിക്കുകയും ചെയ്തു. നിതിന്‍ രാജിന്റെ സഹപാഠികള്‍ക്കൊപ്പം കോളജിലെത്തിയ രക്ഷിതാക്കളും ചേര്‍ന്ന് ഉടന്‍ തന്നെ കോളജ് മാനേജ്‌മെന്റിന് ഔദ്യോഗിക പരാതി നല്‍കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment