Saturday, July 18, 2026
Kerala News

തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം:  വിഴിഞ്ഞത്ത് ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ രണ്ട് സഹോദരങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമന്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സൂര്യജിത്ത് അനന്ദു എന്നീ സഹോദരങ്ങളെ പോലീസ് സാഹസികമായി പിടികൂടി.

വിഷു ആഘോഷത്തിനിടെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ വിഴിഞ്ഞത്തെ ബാറിലെത്തിയ ഇവര്‍ തമ്മില്‍ മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാകുകയായിരുന്നു. രാത്രി 12:45 ഓടെ ബാറിന് പുറത്തിറങ്ങിയ സുമനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. അബോധാവസ്ഥയിലായി റോഡില്‍ വീണ സുമന്റെ മുഖത്ത് ഇടിക്കുകയും കഴുത്തില്‍ ചവിട്ടുകയും ചെയ്യുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഗുരുതരമായി പരിക്കേറ്റ സുമനെ പോലീസ് ഉടന്‍ തന്നെ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ബൈക്കില്‍ കടന്നുകളഞ്ഞ പ്രതികളെ പുലര്‍ച്ചെ രണ്ടരയോടെ പയറ്റുവിളയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






Related News

Comments

No comments yet. Be the first to comment!

Leave a Comment