Saturday, July 18, 2026
India News

അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം അമേരിക്കയെ മറികടന്ന് ചൈന തിരിച്ചുപിടിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍, നാല് വര്‍ഷത്തിന് ശേഷമാണ് ചൈന ഈ നേട്ടം കൈവരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായ 16 ശതമാനം വര്‍ധനവാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തിനില്‍ക്കുകയാണ്.

ഗല്‍വാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നെങ്കിലും, അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനവും ഉഭയകക്ഷി ചര്‍ച്ചകളും ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ചു. എന്നാല്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.16 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. 

2021-22 മുതല്‍ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഒന്നാമത്തെ വ്യാപാര പങ്കാളി. പുതിയ റിപ്പോര്‍ട്ട് പ്രകാരം യുഎഇ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ പുരോഗതിയുണ്ടായപ്പോള്‍, യുകെയും സിംഗപ്പൂരും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment