Saturday, July 18, 2026
India News

ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറിലെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാറില്‍ ബിജെപിയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് 57-കാരനായ സാമ്രാട്ട് ചൗധരി.  ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഏകദേശം രണ്ട് പതിറ്റാണ്ടുകാലം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ പദവി രാജിവച്ച് രാജ്യസഭാംഗമായതോടെയാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. പുതിയ സര്‍ക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാര്‍ വ്യക്തമാക്കി. ഇന്നലെ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ നേതാവായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

പഴയകാല രാഷ്ട്രീയ നേതാവും ആറ് തവണ എംഎല്‍എയുമായിരുന്ന ശകുനി ചൗധരിയുടെ മകനാണ് സാമ്രാട്ട് ചൗധരി. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ശക്തനായ നേതാവായ അദ്ദേഹം 1990-കളിലാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ആര്‍ജെഡി (RJD), ജെഡിയു (JD-U) എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷം 2017-ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.







Related News

Comments

No comments yet. Be the first to comment!

Leave a Comment