കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനോടാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വി.സി ഗവര്‍ണറെ കണ്ട് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി സര്‍വ്വകലാശാല നിയോഗിച്ച സമിതി നാളെ കോളേജിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തും.
അതിനിടെ, നിതിന്‍ രാജിന്റേതെന്ന് കരുതുന്ന വികാരാധീനമായ ഒരു ശബ്ദസന്ദേശം പുറത്തുവന്നു. ആരൊക്കെ തളര്‍ത്തിയാലും താന്‍ ഡോക്ടറായിട്ടേ പുറത്തിറങ്ങൂ എന്ന് നിതിന്‍ സുഹൃത്തിനോട് പറയുന്നത് സന്ദേശത്തിലുണ്ട്. ഒരു അധ്യാപകന്‍ തനിക്ക് വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും നിതിന്‍ സൂചിപ്പിക്കുന്നു.
മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോക്ടര്‍ എം.കെ. റാമിനെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് സൂചന. എന്നാല്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. എട്ട് അധ്യാപകര്‍ക്കെതിരെ പരാതി നല്‍കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വോട്ടെടുപ്പ് നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കുന്ന സൂചന.
Comments
No comments yet. Be the first to comment!
Leave a Comment