Saturday, July 18, 2026
Kerala News

പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്‍

പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പോളിങ് നിലയും പോസ്റ്റല്‍ വോട്ടിങ്് കണക്കുകളും ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കാന്‍ നിയോജക മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അന്തിമ കണക്കുകള്‍ പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ബൂത്തിലെത്തി പോള്‍ ചെയ്തവരുടെ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. കണക്ക് പുറത്തു വിടാത്തതില്‍ ദുരൂഹത ഇല്ലെന്നും വിശദീകരണം

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്. ഹോം, പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള കണക്കാണ് ഇനി വരാനുള്ളത്. ചില ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിലുള്ള കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. പോളിങ് ദിവസം ബൂത്തിലെത്തിയവരുടെ കണക്കനുസരിച്ച് 78 .27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 75 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്ങ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment