Saturday, July 18, 2026
Kerala News

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം

 വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം


തിരുവനന്തപുരം: വി ഡി സതീശന്‍നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വിദേശരാജ്യങ്ങള്‍ ഉള്‍പ്പെടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം ശക്തമാകുന്നു. കെ സി വേണുഗോപാലിനോട് നോ പറയുക, വി ഡി സതീശനെ പിന്തുണക്കണം എന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇമെയില്‍ അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുകൂല മലയാളി സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഈ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. വി ഡി സതീശനെ പിന്തുണയ്ക്കുകയും കെ സി വേണുഗോപാലിനെതിരെ നിലപാട് എടുക്കുകയും ചെയ്യണമെന്ന് സന്ദേശത്തില്‍ പറയുന്നു. കൂടാതെ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ഇമെയില്‍ വിലാസങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിലാസങ്ങളിലേക്ക് വി ഡി സതീശനെ അനുകൂലിച്ച് മെയില്‍ അയക്കാനാണ് ആഹ്വാനം.

അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. എംഎല്‍എ അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment