Saturday, July 18, 2026
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍

നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍


നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. കൃത്യമായ സീറ്റ് എണ്ണം പ്രവചിക്കാന്‍ താനില്ലെങ്കിലും, കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് വിജയിച്ചാല്‍ അത് ദേശീയ തലത്തില്‍ സ്വാധീനം ചെലുത്തുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും, ബിജെപിക്ക് ശക്തിയുള്ള ഇടങ്ങളില്‍ ഘടകകക്ഷികളെ മത്സരിപ്പിച്ചതും അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് തരൂര്‍ വിമര്‍ശിച്ചു. വിജയത്തിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം പരിഗണിച്ച് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും, ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ഭരണമാറ്റത്തിന്റെ സൂചനകള്‍ വ്യക്തമാണെന്നും, ജനങ്ങള്‍ ആവേശത്തോടെ വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. പോളിംഗ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടായിരുന്നുവെന്നും, മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ട പരിഗണന ലഭിച്ചില്ലെന്നും മുരളീധരന്‍ ആരോപിച്ചു. താന്‍ 5000 മുതല്‍ 10000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും, യുഡിഎഫ് 100-ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment