Saturday, July 18, 2026
Kerala News

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

 ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി


കുടുംബത്തോടൊപ്പം യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മാണിക്യധാര വ്യൂ പോയിന്റിന് താഴെയുള്ള താഴ്വാരത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം പിന്നീട് പുറത്തേക്ക് എത്തിച്ചു.

മുമ്പ് ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. തിരച്ചില്‍ ശക്തമല്ലെന്നാരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയവും മാതാപിതാക്കള്‍ ഉയര്‍ത്തിയിരുന്നു.

ഏപ്രില്‍ 7-ന് വൈകുന്നേരത്തോടെയാണ് ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവില്‍ എത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment