Saturday, July 18, 2026
Kerala News

ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

 ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം


ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. പരാതി വ്യാജമാണെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് രഞ്ജിത്തിന് ജാമ്യം ലഭിച്ചത്. സെറ്റില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും, ജനുവരി 30ന് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി മാര്‍ച്ചിലാണ് പരാതി നല്‍കപ്പെട്ടതെന്നും പ്രതിഭാഗം വാദിച്ചു.

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവനില്‍ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കാരവാന്‍ ഡ്രൈവറെയും ഉള്‍പ്പെടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി ഷൂട്ടിംഗ് ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പും നടത്തിയതായി അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment