Saturday, July 18, 2026
Kerala News

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന; ബിഹാറില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

 പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന; ബിഹാറില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബക്‌സര്‍ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നുള്ള ഇവരെ പിടികൂടിയത്.

അറസ്റ്റിലായവരില്‍ പ്രധാന പ്രതിയായ അമന്‍ തിവാരി ബക്‌സര്‍ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും പൊലീസ് പിടിയിലായി. അമേരിക്കന്‍ ചാരസംഘടനയായ CIAയെ സമീപിച്ച് വലിയ തുക പാരിതോഷികമായി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 22 ദിവസത്തിനകം മോദിയെ വധിക്കാമെന്ന് ഇമെയിലിലൂടെ അറിയിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതിന് മുമ്പ് 2022-ല്‍ കൊല്‍ക്കത്ത വിമാനത്താവളം തകര്‍ക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ബക്‌സര്‍ എസ്.പി. ശുഭം ആര്യ അറിയിച്ചു.

റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു


Related News

Comments

No comments yet. Be the first to comment!

Leave a Comment