Saturday, July 18, 2026
Kerala News

ഭൂരിപക്ഷം കിട്ടി അഞ്ച് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും: പിസി വിഷ്ണുനാഥ്

ഭൂരിപക്ഷം കിട്ടി അഞ്ച് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും: പിസി വിഷ്ണുനാഥ്

കൊല്ലം: കേരളത്തിൽ ഇത്തവണ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അഞ്ച് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്. കേരളത്തിൽ ഉയര്‌ന്ന പോളിങ് രേഖപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് മാധ്യമങ്ങളോട് അദ്ദേഹം ഇകകാര്യം വ്യക്തമാക്കിയത്.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഇക്കാര്യത്തിൽ അര മണിക്കൂർ ചർച്ച ചെയ്യാനുള്ള അവസരം പോലും മാധ്യമങ്ങൾക്ക് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ശതമാനം ഉയർന്നത് സർക്കാർ മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് കൊണ്ടാണ്.

ഇതൊരു ശക്തമായ ഭരണവിരുദ്ധ വിധിയെഴുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ താൻ കുണ്ടറയിൽ നിന്ന് വിജയിക്കുമെന്നും പി.സി. വിഷ്ണുനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു

Related News

Comments

No comments yet. Be the first to comment!

Leave a Comment