Saturday, July 18, 2026
Kerala News

വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

 വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു


തൃശ്ശൂര്‍ വാണിയംപാറയില്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പഴ രാമന്‍ചിറ സ്വദേശിയായ വിനോദ് (ഉണ്ണി ചെക്കന്‍, 63) ആണ് മരിച്ചത്.

വാണിയംപാറ ഇകെഎം യു.പി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിനുശേഷമാണ് വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.

ഉടന്‍ തന്നെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


Related News

Comments

No comments yet. Be the first to comment!

Leave a Comment