Saturday, July 18, 2026
Kerala News

കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്‌തെന്ന് ആരോപണം

 കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്‌തെന്ന് ആരോപണം


കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് വിവാദം. ആയഞ്ചേരി പഞ്ചായത്തിലെ 47-ാം നമ്പര്‍ ബൂത്തില്‍, വോട്ടര്‍ അറിയാതെയാണ് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പൂമുള്ളകണ്ടി സീനത്തിന്റെ വോട്ടാണ് മറ്റാരോ പോസ്റ്റല്‍ വോട്ടായി രേഖപ്പെടുത്തിയതെന്നാണ് പരാതി. സീനത്ത് ഉദ്യോഗസ്ഥയോ ജീവനക്കാരിയോ അല്ലെന്നും, വോട്ട് ചെയ്യാന്‍ ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പാറക്കല്‍ അബ്ദുള്ള ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment