Saturday, July 18, 2026
India News

2029ല്‍ ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി

2029ല്‍ ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2029-ലെ പൊതുതെരഞ്ഞെടുപ്പ് മുതല്‍ വനിതാ സംവരണം പ്രാവര്‍ത്തികമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കുമെന്നും ഇത് ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്നോടിയായി വനിതാ സംവരണ ബില്ലിലും മണ്ഡല പുനര്‍നിര്‍ണ്ണയ (ഡീലിമിറ്റേഷന്‍) ബില്ലിലും വലിയ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

പുതിയ ഭേദഗതികള്‍ പ്രകാരം ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും ആകെ സീറ്റുകളുടെ എണ്ണം 50 ശതമാനമായി വര്‍ദ്ധിപ്പിക്കും. ഈ വര്‍ദ്ധിപ്പിച്ച സീറ്റുകളില്‍ 33 ശതമാനം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെടും. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനര്‍നിര്‍ണ്ണയം നടപ്പിലാക്കുക. ഇതിലൂടെ ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ 50 ശതമാനം ഉയരുമെന്നത് ഭരണഘടനാപരമായ വലിയൊരു മാറ്റത്തിന് വഴിതുറക്കും.

ഏപ്രില്‍ 16-ന് ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ഈ ചരിത്രപ്രധാനമായ ബില്ലുകള്‍ അവതരിപ്പിക്കുക. 2023-ല്‍ നാരി ശക്തി വന്ദന്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും സെന്‍സസ്, ഡീലിമിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ ഭേദഗതിയിലൂടെ ഈ സാങ്കേതിക തടസ്സങ്ങള്‍ നീക്കി 2029-ല്‍ തന്നെ സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment