Saturday, July 18, 2026
Kerala News

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

 കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി


അടൂരില്‍ വ്യാജ ലഘുലേഖ പ്രചാരണത്തെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാര്‍ വികാരാധീനനായി. കൊലക്കേസ് പ്രതിയെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്തി തന്റെ പേര് കളങ്കപ്പെടുത്തുകയാണെന്ന് ആരോപിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണീരോടെ പ്രതികരിച്ചു.

ഒരു കൊലക്കേസിലും താന്‍ പ്രതിയല്ലെന്നും, തന്റെ പേരില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ സിപിഐഎം ആണെന്നും ശാന്തകുമാര്‍ ആരോപിച്ചു. തന്റെ പേരില്‍ ഒരു എഫ്ഐആര്‍ പോലും ഇല്ലെന്നും, ഉണ്ടെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നെ വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനും ശ്രമം നടക്കുകയാണ്. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് ഞാന്‍. ഇത്തരത്തിലുള്ള നോട്ടീസുകള്‍ ഇറക്കിയത് ഏറെ വേദനിപ്പിക്കുന്നു. എന്റെ ജീവന് പോലും ഭീഷണിയുണ്ട്, എന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ഇപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണെന്നും, തനിക്കെതിരെ കേസ് ഉണ്ടോ എന്ന് കളക്ടര്‍ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, ഒരു കേസിലും താന്‍ പ്രതിയല്ലെന്നും ശാന്തകുമാര്‍ ആവര്‍ത്തിച്ചു.

തന്നെ തേജോവധം ചെയ്യരുതെന്നും, വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അധികാരികള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്യസന്ധമായ അന്വേഷണം നടത്തണമെന്നതാണ് തന്റെ പ്രധാന ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment