Saturday, July 18, 2026
Kerala News

പാലക്കാട് പണം വിതരണം വിവാദം: ആരോപണം നിഷേധിച്ച് വയോധിക, കയ്യിലുണ്ടായിരുന്നത് പെന്‍ഷന്‍ തുക

 പാലക്കാട് പണം വിതരണം വിവാദം: ആരോപണം നിഷേധിച്ച് വയോധിക, കയ്യിലുണ്ടായിരുന്നത് പെന്‍ഷന്‍ തുക


പാലക്കാട് മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന ആരോപണം വയോധിക നിഷേധിച്ചു. കൈയിലുണ്ടായിരുന്നത് തന്റെ പെന്‍ഷന്‍ തുകയാണെന്ന് കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശിനിയായ ദേവു വ്യക്തമാക്കി.

വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും, സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വയോധികയുടെ പ്രതികരണം.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഫ്‌ലയിങ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായും അധികൃതര്‍ അറിയിച്ചു.

ഒരു വീട്ടിലെ വയോധികയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. സമീപത്ത് ഒരു മരണം നടന്ന വീട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനും പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് അടുത്ത വീട്ടിലെത്തി കുറച്ച് സമയം സംസാരിച്ചതിന് ശേഷം വയോധികയുടെ കൈയിലേക്ക് പണം നല്‍കിയതായാണ് ആരോപണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment