പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ ഒരു വയോധികയ്ക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വയോധികയുടെ വീടിന് സമീപം അടുത്തിടെ ഒരു മരണം സംഭവിച്ചിരുന്നതായും, അതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ വീടിലെത്തിയതായും പറയുന്നു
ഇതിന് പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീ എത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പണം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പണം നല്‍കുന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധിച്ചപ്പോള്‍ 5000 രൂപ കണ്ടെത്തിയതായും, പണം നല്‍കി വോട്ട് ചോദിക്കരുതെന്ന് തങ്ങള്‍ പറഞ്ഞതായും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് സ്ത്രീ ഇറങ്ങി പണം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment