മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ട് നടത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. നാട്ടിലെത്താത്ത പ്രവാസികളുടെ വോട്ടര്‍ സ്ലിപ്പുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശേഖരിച്ചുവെന്നതാണ് പ്രധാന ആരോപണം.
മഞ്ചേശ്വരം, കുമ്പള, മംഗല്‍പ്പാടി, വോര്‍ക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് നടത്താനുള്ള നീക്കമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള 33 ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് ഈ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഈ ബൂത്തുകളില്‍ ജില്ലാ ഭരണകൂടം കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും, ഇല്ലെങ്കില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
ഇതിന് പുറമെ, വര്‍ഗീയ കാര്‍ഡ് ഉപയോഗിച്ചാണ് യുഡിഎഫും ലീഗും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഇത്തവണ ആ തന്ത്രം വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമൂഹത്തിനകത്തുതന്നെ ഈ രീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, സര്‍ക്കാരിനെതിരെയുള്ള വികാരത്തിനൊപ്പം മണ്ഡലത്തില്‍ ലീഗിനെതിരെയും അസന്തോഷം ഉയരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment