Saturday, July 18, 2026
Kerala News

രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു, രേവന്ത് പറഞ്ഞത് പ്രാസം ഒപ്പിച്ചുള്ള ഡയലോഗ്; കെ മുരളീധരൻ

രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു, രേവന്ത് പറഞ്ഞത് പ്രാസം ഒപ്പിച്ചുള്ള ഡയലോഗ്; കെ മുരളീധരൻ

തിരുവനന്തപുരം:  തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡാഷ് മോനെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രയോഗം കേരളത്തിന് മൊത്തം അപമാനമാണെന്നും അത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രേവന്ത് റെഡ്ഡി പറഞ്ഞത് പ്രാസം ഒപ്പിച്ചുള്ള ഒരു ഡയലോഗ് മാത്രമാണെന്നും, അതിന് മറുപടിയായി മുഖ്യമന്ത്രിക്ക് ഏതെങ്കിലും സിനിമ ഡയലോഗ് എടുത്ത് തമാശരൂപേണ മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ കാലഘട്ടത്തില്‍ തമാശകള്‍ പോലും ചിലര്‍ ദുഷ്ടലാക്കോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഇത്തരമൊരു പരാമര്‍ശം സംസ്ഥാനത്തിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെക്കുറിച്ചും മുരളീധരന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അതിനെയെല്ലാം പ്രതിരോധിക്കാനുള്ള ശേഷി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ മത്സരം ബിജെപിയും സിപിഐഎമ്മും തമ്മിലാണെന്ന പ്രചാരണം വെറും തമാശ മാത്രമാണെന്നും, ഒരാഴ്ച മുമ്പായിരുന്നുവെങ്കില്‍ ആ തമാശ ആസ്വദിക്കാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment