Saturday, July 18, 2026
India News

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുഹ്സിന കിദ്വായ് അന്തരിച്ചു

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുഹ്സിന കിദ്വായ് അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായ് (94) അന്തരിച്ചു. പുലര്‍ച്ചെ നാല് മണിയോടെ നോയിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

1932-ല്‍ ഉത്തര്‍പ്രദേശിലെ ബാരാബാങ്കിയില്‍ ജനിച്ച മുഹ്സിന കിദ്വായ്, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1950-ല്‍ കോണ്‍ഗ്രസ് അംഗമായ അവര്‍ 1960-ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സില്‍ അംഗമായാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായും അവര്‍ പ്രവര്‍ത്തിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധി മുതല്‍ സോണിയ ഗാന്ധി വരെയുള്ളവര്‍ക്കൊപ്പം നിര്‍ണ്ണായക പദവികള്‍ വഹിച്ച നേതാവായിരുന്നു അവര്‍.

മൂന്ന് തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട മുഹ്സിന കിദ്വായ്, കേന്ദ്ര നഗരവികസനം, ഗതാഗതം, ആരോഗ്യ കുടുംബക്ഷേമം എന്നീ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന അവര്‍ ദീര്‍ഘകാലം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2016 മുതല്‍ അവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment