Saturday, July 18, 2026
Kerala News

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. 

വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍. ഇതിനൊപ്പം തന്നെ വോട്ടെടുപ്പ് സുഗമമാക്കുന്നതിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതല്‍ അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വോട്ടെടുപ്പിന് മുന്നോടിയായുള്ള 48 മണിക്കൂര്‍ നിശബ്ദ കാലയളവും ഡ്രൈ ഡേയും നിലവില്‍ വന്നു. പോളിംഗ് ബൂത്തുകളുടെ 100 മീറ്റര്‍ പരിധിയില്‍ മൈക്ക്, ലൗഡ്‌സ്പീക്കര്‍ ഉപയോഗം ഉള്‍പ്പെടെയുള്ള യാതൊരുവിധ പ്രചാരണങ്ങളും അനുവദിക്കില്ല. വോട്ടെടുപ്പ് ദിവസം ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയും പോളിംഗ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ബി.എല്‍.ഒ നല്‍കുന്ന വോട്ടര്‍ സ്ലിപ്പ് മാത്രം കരുതിയാല്‍ പോരെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഔദ്യോഗിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്കും ഒപ്പീനിയന്‍ പോളുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. ഈ നിയമം ലംഘിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.




Related News

Comments

No comments yet. Be the first to comment!

Leave a Comment