Saturday, July 18, 2026
Kerala News

കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു

 കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു


പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് പാപ്പാന്‍ രാമനെ ആക്രമിച്ചത്. തടുക്കശ്ശേരി നാഗന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം.

പകല്‍ ശീവേലിക്കിടെയാണ് ആന വിരണ്ടത്. തെക്കും ഭാഗം ദേശത്തിന്റെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയാണ് നിയന്ത്രണം വിട്ടത്. വിരണ്ടോടിയ ആന സമീപവാസികളുടെ വീടുകളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് പാപ്പാന് അപകടത്തില്‍പെട്ടത്.

ഗുരുതരമായി പരിക്കേറ്റ രാമനെ ഉടന്‍ തന്നെ പത്തിരിപാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇടഞ്ഞ ആനയെ നിയന്ത്രണത്തിലാക്കാന്‍ എലിഫന്റ് സ്‌ക്വാഡും മറ്റ് പാപ്പാന്‍മാരും ശ്രമം തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment