കണ്ണൂരില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഡാഷ് മോനേ രേവന്താ... മറുപടി വരുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി 2026 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം കടുത്ത നിലപാട് പ്രകടിപ്പിച്ചത്.
കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി ഇരുവരും തമ്മിലുള്ള വാക്പോര് ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ പരാമര്‍ശം. നേരത്തെ, തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന്‍ന് കത്തയച്ചിരുന്നു. ഏപ്രില്‍ 3-ന് എക്സ് പ്ലാറ്റ്ഫോമില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കിയായിരുന്നു കത്ത്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുമാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. നരസിംഹം എന്ന ചിത്രത്തിലെ നീ പോ മോനേ ദിനേശാ എന്ന പ്രശസ്ത ഡയലോഗ് അനുകരിച്ച് നീ പോ മോനെ വിജയാ എന്ന പരാമര്‍ശത്തോടെയാണ് കത്ത് അവസാനിപ്പിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment