Saturday, July 18, 2026
India News

തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി

 തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി


ബെംഗളൂരുവില്‍ മലയാളി യുവതി ശരണ്യ കുടുങ്ങിയ സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയിലെ തടിയന്‍ഡമോള്‍ മേഖലയിലെ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കര്‍ണാടക വനംവകുപ്പാണ് നടപടി സ്വീകരിച്ചത്. ട്രെക്കിങ് പാത ഏപ്രില്‍ 11 വരെ അടച്ചിടും.

വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ട്രെക്കിങ് പാതകളില്‍ വ്യക്തമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്ന് മടിക്കേരി ഡിഎഫ്സി അഭിഷേക് വ്യക്തമാക്കി. കൂടാതെ, സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുതുക്കി രൂപപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കുമാരപര്‍വ്വതം പോലുള്ള മറ്റ് പ്രധാന ട്രെക്കിങ് പാതകളിലും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി കുടക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെഎ 12 മൈല്‍സ് എന്ന ട്രെക്കിങ് ഗ്രൂപ്പ് വനംവകുപ്പിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment