Saturday, July 18, 2026
India News

തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

  തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്


തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് മൂന്ന് മണിവരെ ആയിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം. 234 മണ്ഡലങ്ങളിലായി ആകെ 4574 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒന്‍പതാം തീയതിയാണ്.

പ്രമുഖ നേതാക്കളായ എടപ്പാടി കെ പളനിസാമി, ഒ. പനീര്‍ശെല്‍വം, പ്രേമലത വിജയകാന്ത്, എല്‍ മുരുകന്‍, തമിഴിസൈ സൗന്ദര്‍രാജന്‍, നൈനാര്‍ നാഗേന്ദ്രന്‍ എന്നിവര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

അതേസമയം, കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്നലെ അമിത് ഷാ, എം കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ പുതുച്ചേരിയില്‍ പ്രചാരണം നടത്തി.മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് സീര്‍കാഴിയിലും കടലൂരുമും പ്രചാരണം നടത്തും.


Related News

Comments

No comments yet. Be the first to comment!

Leave a Comment