കേരളത്തിലെ ജനമനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സാധാരണ തിരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണവിരുദ്ധ വികാരം ഇത്തവണ പ്രകടമാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ജനങ്ങളുടെ പ്രതികരണം കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരം കാണാനില്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തോഷവും ജനങ്ങളില്‍ വ്യക്തമായുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രചാരണത്തിനിടെ പ്രതിപക്ഷം ഉയര്‍ത്തിയ നുണപ്രചാരണങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ലെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയതായും അത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയ്യാന്‍ കഴിയുന്നതു മാത്രം പറയുകയും പറഞ്ഞത് നടപ്പാക്കുകയും ചെയ്യുക എന്ന നിലപാട് സര്‍ക്കാര്‍ കൃത്യമായി പാലിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തോടൊപ്പം ജനക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും ഈ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭാവിയിലെ വികസന പദ്ധതികള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ സാമ്പത്തിക വിഹിതം ലഭിക്കാത്തത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിന്റെ സ്ഥിരതയും സാമൂഹ്യനീതിയും ആഗ്രഹിക്കുന്നവര്‍ എതിര്‍മുന്നണിയില്‍പ്പെട്ടവരായാലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Comments
No comments yet. Be the first to comment!
Leave a Comment