Saturday, July 18, 2026
Kerala News

2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

ഇടുക്കി: 2018-ലെ കേരളത്തിലെ മഹാപ്രളയം ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും അഴിമതി മൂലം സംഭവിച്ച മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പുറത്തുവിട്ടു. പ്രളയകാലത്ത് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കെ. കൃഷ്ണന്‍കുട്ടിയുടേതാണ് ഈ ശബ്ദരേഖയെന്ന് അവകാശപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഡാമുകള്‍ തുറക്കാതിരുന്നതും തോട്ടപ്പള്ളി സ്പില്‍വേയിലെ ക്രമക്കേടുകളുമാണ് പ്രളയം രൂക്ഷമാക്കിയതെന്ന് ശബ്ദരേഖയില്‍ പറയുന്നു.

തോട്ടപ്പള്ളി സ്പില്‍വേ ഒരു മാസം മുന്‍പേ തുറക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ മേരി മാതാ എന്ന കരാര്‍ കമ്പനിയെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ലെന്നും ശബ്ദരേഖയില്‍ ആരോപിക്കുന്നു. മണല്‍ കരാറിലൂടെ കോടികളുടെ ലാഭമുണ്ടാക്കാന്‍ ചീഫ് എഞ്ചിനീയറും ചില രാഷ്ട്രീയ നേതാക്കളും ഒത്തുകളിച്ചതായും ഇതില്‍ മാത്യു ടി. തോമസിന് പങ്കുണ്ടെന്നും ശബ്ദരേഖയില്‍ കൃഷ്ണന്‍കുട്ടി പറയുന്നതായി മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മണിയാറില്‍ നിന്ന് വൈദ്യുതി കരാറെടുത്ത സ്വകാര്യ കമ്പനിക്ക് വേണ്ടി ഡാമില്‍ വെള്ളം നിറച്ചതാണ് ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജനതാദള്‍ നേതാവിനൊപ്പം ഇടുക്കിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എം.എല്‍.എ ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment