Saturday, July 18, 2026
Kerala News

കോണ്‍ഗ്രസ് നുണകളാണ് മുന്നോട്ടുവെക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

 കോണ്‍ഗ്രസ് നുണകളാണ് മുന്നോട്ടുവെക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍


കോണ്‍ഗ്രസ് വികസനമല്ല, നുണകളാണ് മുന്നോട്ടുവെക്കുന്നതെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഇന്ദിരാ ഗ്യാരണ്ടി വ്യാജ വാഗ്ദാനമാണെന്നും, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ തന്നെ ഡീല്‍ സംബന്ധിച്ച സൂചനകള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വീഴ്ചകളും സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് മൗനം പാലിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇതെല്ലാം സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ധാരണയ്ക്കാണ് ഇന്ത്യന്‍ സഖ്യം എന്ന പേരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണയെ കുറിച്ചും അദ്ദേഹം ചോദ്യമുയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദവും ആറു മന്ത്രിസ്ഥാനം ലഭിക്കുമെന്നതാണ് ആ ധാരണയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ യാതൊരു തരത്തിലുള്ള ധാരണയും ഉണ്ടാകില്ലെന്നും, സിപിഐഎമ്മിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായി നിലകൊണ്ട ഏക പാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment