Saturday, July 18, 2026
Kerala News

ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം: സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചതായി കോണ്‍ഗ്രസ് നേതാവ്

ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം: സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചതായി കോണ്‍ഗ്രസ് നേതാവ്


തൃശൂര്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപന്‍ ഒത്തുകളിച്ചുവെന്നും എട്ട് കോടി രൂപ വാങ്ങിയെന്നും കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് വി എ ഫിറോസ് ആരോപിച്ചു. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.

ബിജെപി കിറ്റ് വിതരണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടും ഫിറോസ് വിമര്‍ശനം ഉയര്‍ത്തി. കിറ്റ് വിതരണം നടക്കുന്ന സ്ഥലത്ത് ടി എന്‍ പ്രതാപന്‍ എത്തി പ്രതിഷേധം സംഘടിപ്പിച്ചതും പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയിലെ ഒരു പ്രധാന നേതാവുമായി ചേര്‍ന്ന് രൂപകല്‍പന ചെയ്ത നീക്കമാണെന്നും ഫിറോസ് ആരോപിച്ചു.

മണലൂര്‍ മണ്ഡലത്തിലെ മുസ്ലിം-ക്രൈസ്തവ വോട്ടുകളാണ് പ്രതാപന്റെ പ്രധാന ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ ഫിറോസ്, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി പ്രതാപന്‍ ഉണ്ടാക്കിയ രഹസ്യ ധാരണയും സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ നടത്തിയ ഇടപെടലുകളും സംബന്ധിച്ച രേഖകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശമുണ്ടെന്നും വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment