പാലക്കാട്: പാലക്കാട് ജില്ലയിലെ പിരായിരി ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ കാരണം വോട്ടര്‍മാര്‍ പ്രതിസന്ധിയിലാകുന്നു. എസ്‌ഐആര്‍ പൂര്‍ത്തിയായെങ്കിലും വിവരങ്ങള്‍ കൃത്യമായി ക്രമപ്പെടുത്താത്തതിനാല്‍ ഒരു വീട്ടിലെ അംഗങ്ങള്‍ക്ക് തന്നെ വെവ്വേറെ പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചിലയിടങ്ങളില്‍ വാര്‍ഡുകള്‍ പോലും മാറിയതായി പരാതിയുണ്ട്.
സാധാരണഗതിയില്‍ ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ തുടര്‍ച്ചയായി വരാറുള്ളതാണ്. എന്നാല്‍ ഇത്തവണ ഭാര്യക്കും ഭര്‍ത്താവിനും വ്യത്യസ്ത ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തേണ്ട അവസ്ഥയാണ്. വോട്ടര്‍മാരെ കണ്ടെത്തുന്നതിനും ബൂത്തുകളിലെത്തിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് ദൂരെയുള്ള ബൂത്തുകളിലേക്ക് പോയി വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ ക്യാമ്പുകള്‍.
Comments
No comments yet. Be the first to comment!
Leave a Comment