Sunday, July 19, 2026
Kerala News

പിവി അന്‍വറിനെ ജയിപ്പിച്ചാല്‍ ബേപ്പൂരിന് സമ്മാനം നല്‍കും: വി.ഡി സതീശന്‍

പിവി അന്‍വറിനെ ജയിപ്പിച്ചാല്‍ ബേപ്പൂരിന് സമ്മാനം നല്‍കും:  വി.ഡി സതീശന്‍

പി.വി. അന്‍വര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ ബേപ്പൂരിന് വലിയൊരു സമ്മാനം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അന്‍വറിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന സൂചന നല്‍കിക്കൊണ്ട് സതീശന്‍ സംസാരിച്ചത്. ബേപ്പൂരിലെ സുല്‍ത്താനായി അന്‍വര്‍ നിയമസഭയിലേക്ക് വരും, വെറും എംഎല്‍എ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നത് എന്ന് സതീശന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പ്രമുഖ നേതാക്കള്‍ പാലക്കാട് കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി ഇന്ന് പാലക്കാട് എത്തും. കോട്ടമൈതാനിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും വേദിയിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും ഡീല്‍ വിവാദങ്ങള്‍ക്കും രാഹുല്‍ ഗാന്ധി മറുപടി നല്‍കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിലവില്‍ ജില്ലയില്‍ പ്രചാരണരംഗത്തുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment