Sunday, July 19, 2026
Kerala News

സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍

  സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍


ന്യൂഡല്‍ഹി: ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കെ. സി. വേണുഗോപാല്‍ നിയമനടപടി സ്വീകരിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഗൗരവ് കുമാറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും, തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയെന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, 2026ല്‍ മാത്രമാണ് പരാതി ഉയര്‍ന്നുവന്നത്. തുടര്‍ന്ന് പ്രതി പത്രസമ്മേളനം നടത്തുകയും വിവിധ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ഇതിന് പുറമെ 2026 ഫെബ്രുവരി 23ന് സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലും ഇതേ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൈരളി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും, വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത നീക്കമാണിതെന്നും പരാതിയില്‍ ആരോപിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment