മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്കിടയില്‍ മോശമാക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്നും, ഇതിന് പിന്നില്‍ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് നല്‍കിയ പരാതിയില്‍ പറയുന്നു.
ചിലര്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ മൂന്ന് പേരെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് അറിയിച്ചു.
അതേസമയം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കോണ്‍ഗ്രസ് ആപ്പിലൂടെ പണം ശേഖരിച്ചതാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് കണക്കുകള്‍ പുറത്തുവിട്ടതെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment