Sunday, July 19, 2026
Kerala News

ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം

ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം



എന്‍ഡിഎ ക്യാമ്പിന് ആവേശം പകരാന്‍ അമിത് ഷാ ബേപ്പൂര്‍ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ. പി. പ്രകാശ് ബാബുവിനൊപ്പം മാത്തോട്ടം മുതല്‍ നടുവട്ടം വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

രാവിലെ 10 മണിക്ക് മാത്തോട്ടത്തില്‍ ആരംഭിച്ച റോഡ് ഷോ നടുവട്ടം പാല്‍ കമ്പനിക്ക് മുന്നില്‍ സമാപിച്ചു. വാദ്യമേളങ്ങളുടെയും കേരളീയ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു പരിപാടി. പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വലിയ പങ്കാളിത്തം റോഡ് ഷോയെ ആവേശഭരിതമാക്കി.

ഇന്നത്തെ പരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം കുന്നത്തുനാട് മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6.15 ന് കാട്ടാക്കടയില്‍ എന്‍ഡിഎ നേതാവ് പി. കെ. കൃഷ്ണദാസിന്റെ പ്രചാരണയോഗത്തിലും അദ്ദേഹം സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവര്‍ത്തക സംഗമത്തിലും പങ്കെടുക്കും.

നാളെ രാവിലെ 11 മണിക്ക് ഹരിപ്പാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. ഗാന്ധി സ്‌ക്വയര്‍ മുതല്‍ മാതാ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി. എ. മുഹമ്മദ് റിയാസ് എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment